തിരുവനന്തപുരം: പേരൂർക്കട ജങ്‌ഷനു സമീപമുള്ള പൈപ്പിലെ ചോർച്ച പരിഹരിക്കുന്നതിനായി 18-ന് രാത്രി 10 മുതൽ 19-ന് രാവിലെ 10 വരെ കവടിയാർ, പേരൂർക്കട, പൈപ്പിൻമൂട്, ശാസ്തമംഗലം, കൊച്ചാർറോഡ്, വെള്ളയമ്പലം, മരപ്പാലം, പട്ടം, മെഡിക്കൽ കോളേജ്, കുമാരപുരം, ഉള്ളൂർ, കേശവദാസപുരം, പരുത്തിപ്പാറ, മുട്ടട, അമ്പംലമുക്ക്, വഴയില, കുടപ്പനക്കുന്ന്, ജവഹർനഗർ, നന്തൻകോട്, ദേവസ്വം ബോർഡ് ജങ്‌ഷൻ എന്നീ പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെടും.