തിരുവനന്തപുരം: കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ(കേപ്പ്) വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് ശില്പശാല സംഘടിപ്പിക്കുന്നു. കോ-ബാങ്ക് ഓഡിറ്റോറിയത്തിൽ 21-ന് രാവിലെ ഒമ്പതിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്ന് കേപ്പ് ഡയറക്ടർ ഡോ.ആർ.ശശികുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.
‘പുതിയകാലത്തെ എൻജിനീയറിങ് സാധ്യതകൾ’ എന്ന വിഷയത്തിൽ കൊച്ചിൻ യൂണിവേഴ്‌സിറ്റിയിലെ അധ്യാപകൻ പ്രൊഫ. എം.ഭാസിയും ‘സിവിൽ സർവീസ് പരീക്ഷയും കേരളത്തിന്റെ സാധ്യതകളും’ എന്ന വിഷയത്തിൽ സിവിൽ സർവീസ് പരിശീലകൻ കെ.സംഗീതും ക്ലാസുകൾ നയിക്കും. പ്ലസ്ടു പാസായവർക്കും ഇപ്പോൾ പഠിക്കുന്നവർക്കും www.capekerala.org എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് രക്ഷാകർത്താക്കളോടൊപ്പം ശില്പശാലയിൽ പങ്കെടുക്കാം. പ്രവേശനം സൗജന്യം. ഫോൺ -9207046450, 9447004094.