വിഴിഞ്ഞം: വിഴിഞ്ഞം തീരത്ത് ഡോൾഫിനെ ചത്തനിലയിൽ കണ്ടെത്തി. അഞ്ചടിയോളം നീളംവരുന്ന ഡോൾഫിനാണ് ഹാർബറിനുസമീപം ചത്തടിഞ്ഞത്. വ്യാഴാഴ്ച ഉച്ചയോടെ മീൻപിടിക്കുന്നവർ അറിയിച്ചതിനെ തുടർന്ന് മറൈൻ എൻഫോഴ്‌സ് എസ്.ഐ. ഷിബുരാജിന്റെ നേതൃത്വത്തിലെത്തിയ പോലീസ് ഡോൾഫിന്റെ ജഡം വിഴിഞ്ഞം മൃഗാശുപത്രിയിൽ എത്തിച്ചു. മറൈൻ എൻഫോഴ്‌സ് അറിയിച്ചതനുസരിച്ച് പരുത്തിപ്പള്ളി ഫോറസ്റ്റ് റെയ്ഞ്ചർ ടി.എസ്. അഭിലാഷ് സ്ഥലത്തെത്തി. വെറ്ററിനറി സർജൻ എം.കെ. അഭിലാഷ് ഡോൾഫിന്റെ പോസ്റ്റ്മോർട്ടം നടത്തി സാമ്പിൾ ശേഖരിച്ചു.