തിരുവനന്തപുരം: വെങ്ങാനൂരിൽ വീടിന്റെ വാതിൽ തകർത്ത് 18 പവനും ഒന്നേകാല്‍ ലക്ഷം രൂപയും കവർന്നു. വെങ്ങാനൂർ ഋഷികേശിൽ ശശിധരൻ നായരുടെ വീട്ടിലാണ് മോഷണം നടന്നത്.

ചാലയിലെ പഴക്കച്ചവടക്കാരനായ ശശിധരൻ നായർ ഒരാഴ്ചയായി പാച്ചല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിൽ ഒപ്പം നിൽക്കുന്ന ഭാര്യ ശ്യാമള അമ്മ രണ്ടുദിവസം മുമ്പ് വീട്ടിലെത്തിയപ്പോൾ അടുത്തുള്ള ബന്ധുവാണ് വീടിന്റെ മുൻവാതിൽ തുറന്ന് കിടക്കുന്നുവെന്ന് ഇവരെ അറിയിച്ചത്.

തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണവിവരം അറിയുന്നത്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവുമാണ് നഷ്ടമായത്. വിഴിഞ്ഞം പോലീസ് കേസെടുത്തു.

Content Highlights: Theft, Theft Venganoor, Money and Gold Theft