കിളിമാനൂർ : മരിക്കാൻ പോകുകയാണെന്ന് സമൂഹമാധ്യമത്തിൽ സ്റ്റാറ്റസിട്ടശേഷം വിഷം കഴിച്ചനിലയിൽ കണ്ട യുവാവ് ആശുപത്രിയിൽ മരിച്ചു.

കുടവൂർകോണം, ഉദയകുന്നം അനിഴംഭവനിൽ മോഹൻകുമാറിന്റെയും മായയുടെയും മകൻ വൈശാഖ് മോഹൻ (24)ആണ് മെഡിക്കൽ കോളേജാശുപത്രിയിൽ മരിച്ചത്.

വിദേശത്തായിരുന്ന വൈശാഖ് മോഹൻ കഴിഞ്ഞവർഷം നാട്ടിലെത്തിയിരുന്നു. ഞായറാഴ്ച ഉച്ചയോടെ താൻ മരിക്കാൻ പോകുന്നുവെന്ന് സ്റ്റാറ്റസ് ഇട്ടപ്പോഴാണ് സുഹൃത്തുക്കളും ബന്ധുക്കളും സംഭവം അറിഞ്ഞത്.

തുടർന്ന് വിഷം ഉള്ളിൽച്ചെന്ന് അവശനിലയിൽക്കണ്ട വൈശാഖിനെ ബന്ധുക്കൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ചൊവ്വാഴ്ചയാണ് മരിച്ചത്.

മരണകാരണം അറിവായിട്ടില്ല. മൃതദേഹം ബുധനാഴ്ച ഉച്ചയോടെ സംസ്കരിക്കും. വിഷ്ണുമോഹനാണ് സഹോദരൻ.

Content highlights: Sucides after updating whatsapp status