ശ്രീകാര്യം : വട്ടിയൂർക്കാവ് എം.എൽ.എ.യായി തിരഞ്ഞെടുക്കപ്പെട്ട വി.കെ.പ്രശാന്ത്, ശ്രീനാരായണഗുരു ജനിച്ച ചെമ്പഴന്തി വയൽവാരം വീട്ടിലെത്തി പുഷ്‌പാർച്ചന നടത്തി. ഉച്ചയോടെയാണ് വയൽവാരം വീട്ടിലെത്തിയത്. കൗൺസിലർ സുദർശൻ, ശ്രീനാരായണ അന്തർദ്ദേശീയ പഠനകേന്ദ്രം ഡയറക്ടർ, ഡോ.എം.ആർ.യശോധരൻ, ഷൈജു പവിത്രൻ എന്നിവർ കൂടെയുണ്ടായിരുന്നു