Pattam Sanith
തിരുവനന്തപുരം: വള്ളക്കടവിൽ നടന്ന റംസാൻ റിലീഫ് 2022-ന് ചലച്ചിത്ര പിന്നണിഗായകൻ പട്ടം സനിത്തിൻ്റെ ഗാനത്തോടെ തുടക്കം. നിറഞ്ഞ സദസ്സ് കരഘോഷത്തോടെയാണ് പാട്ടിനെ സ്വീകരിച്ചത്. ചടങ്ങ് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ.ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു.
പ്രവാസി ബന്ധു ഡോ. എസ് അഹമ്മദിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ, അഡീഷണൽ അഡ്വക്കേറ്റ് ജനറൽ അഡ്വ:കെ. പി.ജയചന്ദ്രൻ നായർ,നിംസ് ഹോസ്പിറ്റൽ എംഡി എം.എസ്.ഫൈസൽ ഖാൻ, ഇ. സലിം തുടങ്ങി നിരവധി രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.
ക്രസൻ്റ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബാണ് സെന്റ് സേവ്യേഴ്സ് ഹാളിൽ ചടങ്ങ് സംഘടിപ്പിച്ചത്.
Content Highlights: ramzan relief, pattam sanith song
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..