കിളിമാനൂർ: ആറ്റിങ്ങൽ മണ്ഡലത്തിലെ പൊതുവിദ്യാലയങ്ങളുടെ സമ്പൂർണ ഡിജിറ്റൽ പ്രഖ്യാപനവും കിളിമാനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ മൂന്നുകോടി രൂപ ചെലവിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ബി.സത്യൻ എം.എൽ.എ. നിർവഹിച്ചു.

ബ്ലോക്ക് പ്രസിഡൻറ് ശ്രീജ ഷൈജു ദേവ് അധ്യക്ഷയായി. ജില്ലാപ്പഞ്ചായത്ത് പ്രസിഡൻറ് വികെ.മധു സംസ്ഥാന അധ്യാപക അവാർഡ് ജേതാക്കളായ മോഹനൻ നായർ, കെ. പ്രേമചന്ദ്രൻ എന്നിവരെ ആദരിച്ചു. ജില്ലാപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ വി.രഞ്ജിത്ത് സർഗ്ഗവായന സമ്പൂർണ വായന പദ്ധതിയിലെ പുസ്തകങ്ങൾ ഏറ്റുവാങ്ങി.

ജില്ലാ പഞ്ചായത്തംഗം ഡി.സ്മിത സ്കൂൾ ബസ് ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ എസ്.ജവാദ് ,ബ്ലോക്ക് പഞ്ചായത്തംഗം സനു, വാർഡംഗം ബീനാവേണുഗോപാൽ, ജി.ഹരികൃഷ്ണൻ നായർ, പ്രഥമാധ്യാപിക എസ്‌.അജിത, എസ്.എം.സി. ചെയർമാൻ യു.എസ്.സുജിത്ത്, എം.പി.ടി.എ. പ്രസിഡന്റ് മിനി, പ്രിൻസിപ്പൽ എം.ജി. ബീനാകുമാരി, കെ.പി നരേന്ദ്രനാഥ് എന്നിവർ പ്രസംഗിച്ചു.

Content Highlights: Public Schools in Attingal digitalised completely, School Digitalisation