ആഗോള പ്രവാസി വിദ്യാര്‍ഥി സാഹിത്യമത്സരം സമ്മാനങ്ങള്‍ വിതരണംചെയ്തു


മന്ത്രി വി.എൻ. വാസവൻ സമ്മാനങ്ങൾ വിതരണം ചെയ്യുന്നു.

തിരുവനന്തപുരം: മൂന്നാമത് ലോകകേരള സഭയുടെ ഭാഗമായി മലയാളം മിഷനും നോര്‍ക്ക റൂട്ട്സും സംയുക്തമായി നടത്തിയ ആഗോള പ്രവാസി വിദ്യാര്‍ഥി സാഹിത്യ മത്സരത്തിലെ വിജയികള്‍ക്കുളള സമ്മാനവിതരണം സാസ്‌കാരിക വകുപ്പ് വകുപ്പ് മന്ത്രി. വി എന്‍ വാസവന്‍ നിര്‍വ്വഹിച്ചു. വിദേശ രാജ്യങ്ങളില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മാതൃകയില്‍ മലയാളം മിഷനുമായി സഹകരിച്ച് യുവജനോത്സവങ്ങള്‍ സംഘടിപ്പിക്കുമെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത നോര്‍ക്ക റൂട്ട്സ് റെസിഡന്റെ് വൈസ്ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുളള വിജയികള്‍ സമ്മാനങ്ങള്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ മലയാളം മിഷന്‍ ഡയറക്ടര്‍ മുരുകന്‍ കാട്ടാക്കട, രജിസ്ട്രാര്‍ വിനോദ് വൈശാഖി, നോര്‍ക്ക സിഇഒ ഹരികൃഷ്ണന്‍ നമ്പൂതിരി, പ്രവാസി വിദ്യാര്‍ഥി സാഹിത്യ മത്സരം കണ്‍വീനര്‍ ജേക്കബ് ഏബ്രഹാം, നോര്‍ക്ക വെല്‍ഫയര്‍ ബോര്‍ഡ് പ്രതിനിധി കെ സി സജീവ് തൈക്കാട്, കോട്ടണ്‍ഹില്‍ സ്‌ക്കൂള്‍ പ്രിന്‍സിപ്പള്‍ വി ഗ്രീഷ്മ, ഹെഡ്മിസ്ട്രസ് പി ബി ഷാമി, അഡീഷണല്‍ എച്ച്എം രാജേന്ദ്ര ബാബു, എസ്എംഎസി ചെയര്‍മാന്‍ ആര്‍ പ്രദീപ്, എന്നിവര്‍ പ്രസംഗിച്ചു.

Content Highlights: pravasi literary competition


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented