പൂവാര്‍: അരുമാനൂര്‍ നയിനാര്‍ദേവ ക്ഷേത്രത്തിലെ വാര്‍ഷിക ഉത്സവം ഫെബ്രുവരി ഒന്നുമുതല്‍ പത്തുവരെ നടക്കും. ആറാട്ട് പത്തിന് നടക്കും. ഫെബ്രുവരി ഒന്നിന് രാവിലെ 8.30-ന് പൊങ്കാല വഴിപാട്, 9.12-ന് കൊടിയേറ്റ്, രാത്രി 7-ന് ഉത്സവ ഉദ്ഘാടനസമ്മേളനം, 9.30-ന് ഗാനമേള.

രണ്ടിന് രാത്രി 7-ന് നൃത്തനിശ, 9.30-ന് നാടകം. മൂന്നിന് ഉച്ചയ്ക്ക് 2-ന് ഉത്സവബലി, വൈകീട്ട് 5-ന് ശിശുസമ്മേളനം, രാത്രി 7-ന് സംഗീതസദസ്സ്, 9.30-ന് നാടകം. നാലിന് രാത്രി 7-ന് കലാസാംസ്‌കാരിക സമ്മേളനം, രാത്രി 9.30-ന് നാടന്‍പാട്ടും ദൃശ്യാവിഷ്‌കാരവും. അഞ്ചിന് രാവിലെ 6-ന് ഹാലാസ്യ പാരായണം, രാത്രി 7-ന് സംഗീതസപര്യ, 9.30-ന് നാടകം.

ആറിന് രാത്രി 7-ന് കവിയരങ്ങ്, 9.30-ന് നാടകം. ഏഴിന് രാത്രി 7-ന് ശ്രീനാരായണ ധര്‍മപ്രചാരണ സമ്മേളനം, 10-ന് കോമഡി ഉത്സവം. എട്ടിന് രാവിലെ 10-ന് നിറപറയ്ക്കെഴുന്നള്ളിപ്പ്, ഊരുചുറ്റല്‍, രാത്രി 10-ന് മെഗാഷോ. ഒന്‍പതിന് രാവിലെ 10.30-ന് നിറപറയ്ക്കെഴുന്നള്ളിപ്പ്, വൈകീട്ട് 5-ന് മതപ്രഭാഷണം, രാത്രി 8-ന് ഗാനമേള.

പത്തിന് രാവിലെ 7-ന് കാവടി ഘോഷയാത്ര, 11-ന് ഗുരുദേവ പഠനശിബിരം, സത്സംഗം, വൈകീട്ട് 4-ന് ആറാട്ടെഴുന്നള്ളിപ്പ്, രാത്രി 11.22-ന് ആറാട്ട്, 3-ന് മംഗളദീപാരാധന, കൊടിയിറക്ക്.

തൈപ്പൂയക്കാവടി മഹോത്സവം

എരുത്താവൂർ: എരുത്താവൂര്‍ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ കാവടി മഹോത്സവവും ആറുമുഖവിഗ്രഹ എഴുന്നള്ളിപ്പും 21 മുതല്‍ 30 വരെ നടക്കും. 21-ന് 12-ന് കാവടി അഭിഷേകം, വൈകുന്നേരം 5-ന് നൃത്തസന്ധ്യ, 7-ന് കൊടിയേറ്റ്. 22-ന് രാവിലെ 10-ന് നാഗരൂട്ട്, വൈകുന്നേരം 6-ന് ഭജന. 23-ന് രാവിലെ 9-ന് ഗാനമേള, വൈകുന്നേരം 6-ന് ഭജന. 24-ന് രാവിലെ 10-ന് പ്രഭാഷണം, വൈകുന്നേരം 5-ന് ഭജന. 25-ന് രാവിലെ 9-ന് പ്രഭാഷണം, വൈകുന്നേരം 5-ന് ഭജന. 26-ന് രാവിലെ 8-ന് കലശാഭിഷേകം, 10-ന് മരപ്പാണി ഉത്സവബലി, 27-ന് രാവിലെ 8-ന് പ്രഭാഷണം, വൈകുന്നേരം 6-ന് ഭജന. 28-ന് രാവിലെ മഹാഗണപതിഹോമം 9-ന് ആധ്യാത്മികപ്രഭാഷണം. 10-ന് മരപ്പാണി ഉത്സവബലി, 29-ന് 8-ന് പള്ളിവേട്ട എഴുന്നെള്ളത്ത്, 9.30-ന് പള്ളിവേട്ട. 30-ന് 3.30-ന് കൊടിയിറക്ക്. 4-ന് ആറാട്ട് കടവിലേക്ക് മയില്‍വാഹനത്തില്‍ എഴുന്നള്ളിപ്പ്.

അരുവിയോട് ശ്രീകണ്ഠന്‍ ശാസ്താക്ഷേത്ര ഉത്സവം

മാറനല്ലൂര്‍: അരുവിയോട് ശ്രീകണ്ഠന്‍ ശാസ്താ ക്ഷേത്ര ഉത്സവം 21 മുതല്‍ 25 വരെ നടക്കും. 21-ന് രാത്രി 7-ന് ഭക്്്തിഗാനഭജന്‍. 8-ന് അത്താഴപൂജ. 22-ന് 9-ന് നാഗരൂട്ട്്്. വൈകുന്നേരം 7-ന് ആത്മീയപ്രഭാഷണം. രാത്രി 8-ന് അത്താഴപൂജ. 23-ന് 2.30 മുതല്‍ നിറപറയ്‌ക്കെഴുന്നള്ളത്ത്്. വൈകുന്നേരം 6-ന് ഘോഷയാത്ര, ചീനിവിള ആനമണ്‍ തമ്പുരാന്‍ ക്ഷേത്രത്തില്‍നിന്നു ആരംഭിക്കും. 24-ന് വൈകുന്നേരം 7-ന് നൃത്തം. 25-ന് രാത്രി 7 ന് കരോക്കെ ഗാനമേള.രാത്രി 8 ന് അത്താഴപൂജ.