തക്കല: മലയാള അക്ഷരലോകം പുരസ്‌കാരം കന്യാകുമാരി ജില്ലയിലെ പ്രശസ്ത കവി പാകോട് നാരായണപിള്ളയ്ക്ക് സമർപ്പിച്ചു. 10,000 രൂപയുടെ പുരസ്കാരം കന്യാകുമാരി മലയാള അക്ഷരലോകത്തിന്റെ പത്താം വാർഷിക പൊതുയോഗത്തിൽ ചരിത്രഗവേഷകൻ ഡോ.എസ്.പദ്‌മനാഭൻ, പാകോട് നാരായണപിള്ളയ്ക്കു നൽകി. ആർ.ആനന്ദഭായി തങ്കച്ചി, പ്രസിഡന്റ് പി.പരമേശ്വരൻ നായർ, കവി കരിക്കകം ശ്രീകുമാർ, കെ.ഗോപകുമാർ, മിത്രം ജെ.കെ.കുമാർ എന്നിവർ സംസാരിച്ചു.