പാറശ്ശാല : പോലീസ് വകുപ്പിലെ അഴിമതികൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പാറശ്ശാല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാറശ്ശാല പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. എം.എൽ.എ. എ.ടി.ജോർജ് ഉദ്ഘാടനം നിർഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് അധ്യക്ഷൻ കൊല്ലിയോട് സത്യനേശൻ നേതൃത്വം നൽകി.
മാർച്ചിൽ കെ.പി.സി.സി. സെക്രട്ടറി ആർ.വത്സലൻ, ഡി.സി.സി. ഭാരവാഹികളായ ബാബുകുട്ടൻ നായർ, കൊറ്റാമം വിനോദ്, പാറശ്ശാല സുധാകരൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ പവതിയാൻവിള സുരേന്ദ്രൻ, പെരുവിള രവി, തുടങ്ങിയവർ പങ്കെടുത്തു