പാലോട് : ബൈക്ക് നിയന്ത്രണംവിട്ട് ആറ്റിലേക്കു മറിഞ്ഞു. ബൈക്ക് ഓടിച്ചിരുന്ന ചല്ലിമുക്ക് എ.കെ.എസ്. മൻസിലിൽ അബ്ദുൾഖാദറിനെ (70) ആറ്റിൽ കാണാതായി. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഇലവുപാലത്തിനുസമീപം കൈപ്പറ്റയിൽ വെച്ചാണ് ആറ്റിലേക്കു വീണത്. ഇദ്ദേഹം ഓടിച്ചിരുന്ന സ്‌കൂട്ടർ ആറ്റിനോട് ചേർന്നുള്ള ചെറിയചപ്പാത്തിൽനിന്ന്‌ ആറ്റിലേക്കു മറിയുകയായിരുന്നു. കനത്തമഴയായിരുന്നതിനാൽ ആറ്റിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നു. നാട്ടുകാർ ഓടിക്കൂടിയെങ്കിലും ഇയാളെ രക്ഷിക്കാനായില്ല. തുടർന്ന് കടയ്ക്കൽ പോലീസും അഗ്നിരക്ഷാസേനയുമെത്തി തിരച്ചിൽ നടത്തിയെങ്കിലും ഇദ്ദേഹത്തെ കിട്ടിയില്ല. രാത്രി ആയതിനാൽ വ്യാഴാഴ്ചത്തെ തിരച്ചിൽ നിർത്തിവെച്ചു. വെള്ളിയാഴ്ച വീണ്ടും തിരച്ചിൽ തുടരുമെന്ന് പോലീസ് അറിയിച്ചു.