പാലോട് : പെരിങ്ങമ്മല പഞ്ചായത്തിലെ ജവഹർ കോളനി ഗവ. ഹൈസ്കൂളിന്റെ വികസനത്തിനായി രണ്ടുകോടി രൂപ അനുവദിച്ചതായി ഡി.കെ.മുരളി എം.എൽ.എ. അറിയിച്ചു.

നബാർഡ് പദ്ധതി പ്രകാരമാണ് വികസനം. ആധുനികരീതിയിലുള്ള ക്ലാസ്‌മുറികൾ, ഹാൾ, ലൈബ്രറി, ലാബ്, ശൗചാലയങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന നിർമാണത്തിന് പ്ലാൻ തയ്യാറാക്കിക്കഴിഞ്ഞു. എസ്റ്റിമേറ്റ് നടപടികൾ പുരോഗമിക്കുന്നു. ഈ സാമ്പത്തികവർഷം തന്നെ പ്രവൃത്തിയുടെ ഭൂരിഭാഗവും പൂർത്തീകരിക്കാൻ കഴിയുമെന്നും എം.എൽ.എ. അറിയിച്ചു.