പാലോട് : പെരിങ്ങമ്മല പഞ്ചായത്തിലെ വിവിധയിടങ്ങളിൽ തുടർച്ചയായുള്ള കാട്ടാനശല്യത്തിനെതിരേ വനംവകുപ്പ് നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ പ്രമേയം പാസാക്കി. ഇടിഞ്ഞാർ, ഇടവം, കൊച്ചുവിള, ഞാറനീലി വാർഡുകളിലെ ആദിവാസിമേഖലകളിലടക്കം ദിനംപ്രതി കാട്ടാനയുടെ ആക്രമണമേറുകയാണ്. സോളാർ ഫെൻസിങ് ഉറപ്പോടെ നിർമിക്കുക, ആനക്കൊപ്പം എടുക്കുക, വനത്തിൽ വന്യമൃഗങ്ങൾക്കായി ഫലവൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കുക തുടങ്ങിയ നടപടികൾ വനംവകുപ്പ് കൈക്കൊള്ളണമെന്ന് യോഗം ആവശ്യപ്പെട്ടു. ആദിവാസിമേഖലയിലുള്ളവർ നിരന്തരമായി ആവശ്യപ്പെട്ടതിനെത്തുടർന്നാണ് പഞ്ചായത്ത് നടപടികൾ സ്വീകരിച്ചത്.