ടി.എൽ ജോണിൻ്റെ ചിത്രപ്രദർശനം
തിരുവനന്തപുരം: പ്രശസ്ത ചിത്രകാരൻ ടി.എൽ ജോണിൻ്റെ ചിത്രപ്രദർശനം തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. കേരള യൂണിവേഴ്സിറ്റിയുടെ പ്രോ വൈസ് ചാൻസലർ ഡോ. അജയകുമാർ ഉദ്ഘാടനം ചെയ്ത ഈ പ്രദർശനം മേയ് രണ്ടുവരെ നടക്കും.
കേരള യൂണിവേഴ്സിറ്റിയുടെ മുൻ ഫോട്ടോഗ്രാഫർ ആയ അദ്ദേഹം നിരവധി പെയിൻ്റിങ് ഫോട്ടോഗ്രാഫി എക്സിബിഷൻ നടത്തിയിട്ടുണ്ട്. കഴിഞ്ഞ അമ്പതു വർഷത്തിലേറെയായി ചിത്രകലാ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിൻ്റെ നിരവധി ചിത്രങ്ങൾ രാജ്യാന്തര തലത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആർട്ടിലും ഫോട്ടോഗ്രാഫിയിലും ഒരുപോലെ പ്രാവീണ്യം നേടിയ ഇദ്ദേഹത്തിൻ്റെ ലേഖനങ്ങൾ നാച്വർ മാഗസിനിൽ ഉൾപ്പെടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ലളിതകലാ അക്കാദമിയുടെ സ്വർണ മെഡൽ നേടിയ കാനായി കുഞ്ഞിരാമൻ്റെ ജീവൻ തുടിക്കുന്ന ചിത്രം, മദർ തെരേസയുടെ വിവിധ ഭാവങ്ങൾ, മുൾ കിരീടം അണിഞ്ഞ യേശു ക്രിസ്തു, സ്വാമി വിവേകാനന്ദൻ തുടങ്ങിയ ചിത്രങ്ങൾ കാഴ്ചക്കാരെ ആകർഷിക്കുകയാണ്. രാവിലെ പത്തുമണിക്ക് ആരംഭിക്കുന്ന പ്രദർശനം വൈകിട്ട് അഞ്ചുമണിക്ക് അവസാനിക്കും.
Content Highlights: paintings of TL John, painting exhibition
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..