നെയ്യാറ്റിൻകര: ഊരൂട്ടുകാല ഭദ്രകാളി ദേവീക്ഷേത്രത്തിലെ കുംഭ ഭരണി തൂക്ക ഉത്സവത്തിന് തുടക്കമായി. ശനിയാഴ്ച രാവിലെ തിരുമുടി മൂലക്ഷേത്രങ്ങളിലേക്ക്‌ എഴുന്നള്ളിക്കുന്നതിനായി പുറത്തെഴുന്നള്ളിച്ചതോടെയാണ് ഉത്സവത്തിന് തുടക്കമായത്.

മൂലക്ഷേത്രങ്ങളായ കോണത്ത്, പനയറത്തല, ചെറുപാലയ്ക്കൽ എന്നിവിടങ്ങളിലേക്ക്‌ തിരുമുടി എഴുന്നള്ളിച്ചു. തുടർന്ന് വൈകീട്ടോടെ ഉത്സവ കൊടിയേറ്റ് നടന്നു.

മാർച്ച് ഒന്നിന് രാവിലെ 6.15-ന് ദേവീമാഹാത്മ്യ പാരായണം, 8-ന് പന്തീരടിപൂജ, വൈകീട്ട്‌ 6.30-ന് നൃത്തം, രാത്രി 9.45-ന് വിളക്കെഴുന്നള്ളിപ്പ്.

രണ്ടിന് രാവിലെ 8-ന് പന്തീരടിപൂജ, വൈകീട്ട് 6.30-ന് നൃത്തം, രാത്രി 8-ന് അത്താഴപൂജ. മൂന്നിന് രാവിലെ 6.15-ന് ദേവീമാഹാത്മ്യ പാരായണം, 7.30-ന് നേർച്ചത്തൂക്കത്തിന് നൊയമ്പ് നിർത്തൽ, വൈകീട്ട് 3-ന് മാലപ്പുറംപാട്ട്, 6.30-ന് മ്യൂസിക് മെഗാഷോ.

നാലിന് രാവിലെ 7-ന് കുത്തിയോട്ട നേർച്ചയ്ക്ക് നൊയമ്പ് നിർത്തൽ, വൈകീട്ട് 5-ന് ഐശ്വര്യപൂജ, 6.30-ന് വിൽപ്പാട്ട്, രാത്രി 9.45-ന് വിളക്കെഴുന്നള്ളിപ്പ്. അഞ്ചിന് രാവിലെ 8-ന് പന്തീരടിപൂജ, ഉച്ചയ്ക്ക്‌ 2-ന് കൊന്നുതോറ്റംപാട്ട്, രാത്രി 7-ന് ഭക്തിഗാനസുധ, 8-ന് അത്താഴപൂജ.

ആറിന് രാവിലെ 6.15-ന് ദേവീമാഹാത്മ്യ പാരായണം, വൈകീട്ട് 6.30-ന് നാടൻപാട്ട്, രാത്രി 9.45-ന് വിളക്കെഴുന്നള്ളിപ്പ്. ഏഴിന് രാവിലെ 8-ന് പന്തീരടിപൂജ, വൈകീട്ട് 6.30-ന് നൃത്തം, രാത്രി 8-ന് അത്താഴപൂജ.

എട്ടിന് രാവിലെ 7.30-ന് പൊങ്കാല, വൈകീട്ട് 4.30-ന് ഉരുൾ, താലപ്പൊലി, കുത്തിയോട്ടം, കാവടി നേർച്ചകൾ, 6.30-ന് കീർത്തനം മ്യൂസിക് നൈറ്റ്, രാത്രി 8-ന് അത്താഴപൂജയെത്തുടർന്ന് വില്ലോട്ടം.

ഒൻപതിന് രാവിലെ 6.15-ന് ദേവീമാഹാത്മ്യ പാരായണം, വൈകീട്ട് 4.30-ന് നേർച്ചത്തൂക്കം, രാത്രി 7-ന് ദീപാരാധന, 7.30-ന് നൃത്തനാടകം, 10.30-ന് വില്ലിൻമൂട്ടിൽ ഗുരുസിയെത്തുടർന്ന് ആറാട്ട്. ഉത്സവം കഴിഞ്ഞ് 17-ന് ഉച്ചയ്ക്ക് 2-ന് നട തുറക്കും. വൈകീട്ട് 4.30-ന് പൊങ്കാല ഉണ്ടായിരിക്കും. 18-ന് ഉപദേവതമാർക്ക് കലശപൂജയും ക്ഷേത്രത്തിൽ കളഭാഭിഷേകവും കലശപൂജയും ഉണ്ടായിരിക്കും.