simamതിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിലേക്കുള്ള പുതിയ സിം ആം യന്ത്രം എത്തി. വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള അതിസൂക്ഷ്മ ശസ്ത്രക്രിയകൾക്ക് അത്യാവശ്യമായി വേണ്ട ഉപകരണം 45 ലക്ഷം രൂപ ചെലവിലാണ് സംസ്ഥാന സർക്കാർ യന്ത്രം വാങ്ങി നൽകിയത്. മുമ്പ് ജെ.ചിത്തരഞ്ജൻ എം.പി. യുടെ ഫണ്ടിൽ നിന്നും വാങ്ങിയ ഒരു യന്ത്രമാണ് ഉണ്ടായിരുന്നത്. 12 വർഷത്തിലധികം പഴക്കമുള്ള ഈ യന്ത്രം കാലഹരണപ്പെട്ടതോടെ അതിസൂഷ്മ ശസ്ത്രക്രിയകളെ ബാധിച്ച അവസ്ഥയിലായിരുന്നുവെന്ന് യൂറോളജി വിഭാഗം മേധാവി ഡോ. ജി.വേണുഗോപാൽ പറഞ്ഞു.

ജർമൻ നിർമിത സിം ആം യന്ത്രത്തിലൂടെ സുവ്യക്തമായ ചിത്രങ്ങളാണ് ലഭിക്കുന്നത്. ശസ്ത്രക്രിയ ചെയ്യുന്ന ഡോക്ടർക്ക് ഉപയോഗിക്കാൻ ഏറെ സൗകര്യപ്രദമായ ആധുനിക സംവിധാനങ്ങളാണ് യന്ത്രത്തിലുള്ളതെന്നും അധികൃതർ പറഞ്ഞു.

Content Highlight: New simam machine in Thiruvananthapuram Medical collage