നെടുമങ്ങാട് : രണ്ടു ദിവസമായി നിർത്താതെ പെയ്യുന്ന കനത്ത മഴയിൽ പേപ്പാറ, നെയ്യാർ, അരുവിക്കര ഡാമുകൾ തുറന്നു. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന അവലോകനയോഗത്തിലാണ് ഡാമുകൾ തുറക്കാൻ തീരുമാനിച്ചത്.

വനമേഖലയിൽ മൂന്നു ദിവസമായി നിർത്താതെ മഴ പെയ്യുന്നുണ്ട്. ഇതേത്തുടർന്നാണ് കരമനയാറും നെയ്യാറും നിറഞ്ഞൊഴുകുന്നത്.

നെയ്യാർ ഡാമിന്റെ നാല്‌ ഷട്ടറുകൾ 15 സെന്റീ മീറ്റർ ഉയർത്തിയിട്ടുണ്ട്. അരുവിക്കര ഡാമിന്റെ രണ്ട് ഷട്ടറുകൾ 50 സെന്റീ മീറ്ററും പേപ്പാറ ഡാമിന്റെ രണ്ട്‌ ഷട്ടറുകൾ 20 സെന്റീമീറ്റർ വീതവും ഉയർത്തിയിട്ടുണ്ട്.

രാത്രിയിൽ മഴ ശക്തമാകുകയാണെങ്കിൽ ഷട്ടറുകൾ കൂടുതൽ ഉയർത്തുമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

രണ്ടു ദിവസമായി അരുവിക്കര ഡാമിന്റെ ഷട്ടറുകൾ തുടർച്ചയായി ഉയർത്തിയിരിക്കുകയാണ്. പേപ്പാറയിെലയും നെയ്യാർ ഡാമിെലയും ഷട്ടറുകൾ വ്യാഴാഴ്ച 11 മണിയോടെയാണ് ഘട്ടംഘട്ടമായി ഉയർത്തിയത്. പേപ്പാറ ഡാമിൽനിന്നുള്ള വൈദ്യുതോത്പാദനം വർധിപ്പിക്കാനും ആലോചനയുണ്ട്.