നെടുമങ്ങാട് : വ്യാഴാഴ്ച നെടുമങ്ങാട് താലൂക്കിൽ ആറു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പെരിങ്ങമ്മല ഇലഞ്ചിയം സ്വദേശിനി(51), പഴകുറ്റി സ്വദേശി(30), നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ കരകുളം അയണിക്കാട് സ്വദേശിനി(38), നെടുമങ്ങാട് മഞ്ച സ്വദേശി(51) എന്നിവർക്കാണ് കോവിഡ് പോസിറ്റീവായത്. ഇതിൽ പഴകുറ്റി സ്വദേശിയുടെ ഉറവിടം വ്യക്തമല്ല. ആനാട് ഗ്രാമപ്പഞ്ചായത്തിലെ മണിയൻകോട് കോളനിയിലെ ദമ്പതിമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. മുട്ടവ്യാപാരിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ നെടുമങ്ങാട് ചന്ത ഓഗസ്റ്റ് 9 വരെ അടച്ചിടാൻ തീരുമാനിച്ചതായി നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ അറിയിച്ചു.