നന്ദിയോട്: തുമ്പിയാംകുന്നിലേക്ക് നല്ല പാതയൊരുക്കാൻ പദ്ധതി. നന്ദിയോട് പഞ്ചായത്തിലെ പച്ച വാർഡിൽ വാഹനം കടന്നുചെല്ലാനാകാത്ത പ്രദേശമാണ് തുമ്പിയാംകുന്ന്. ഈ പരിമിതി മറികടക്കാനായാണ് തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി റോഡ് നിർമിക്കുന്നത്.

ഗ്രാമപ്പഞ്ചായത്തിന്റെ പുതിയ പദ്ധതിയിലുൾപ്പെടുത്തിയാണ് മൂന്നുലക്ഷം രൂപ വകയിരുത്തിയിരിക്കുന്നത്. ഗ്രാമീണതൊഴിലുറപ്പുപദ്ധതിയിൽ 1030-തൊഴിൽദിനങ്ങൾ സൃഷ്ടിച്ചാണ് റോഡ് നിർമിക്കുന്നത്. നിർമാണോദ്ഘാടനം വാർഡംഗം നന്ദിയോട് സതീശൻ നിർവഹിച്ചു.

മാർച്ച് 30-ന് മുൻപ് റോഡ് നിർമാണം പൂർത്തീകരിക്കാനാണ് ശ്രമം.

തൊഴിലുറപ്പുപദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന വാർഡിലെ രണ്ടാമത്തെ റോഡാണ് തുമ്പിയാംകുന്ന് റോഡ്.