ആറ്റുകാൽ : ആറ്റുകാൽ ക്ഷേത്രത്തിനെക്കുറിച്ച് മാതൃഭൂമി പ്രസിദ്ധീകരിച്ച 'ആറ്റുകാലമ്മ' സപ്ലിമെന്റ് പ്രകാശനം ചെയ്തു.

ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് പ്രസിഡന്റ് ചന്ദ്രശേഖരപിള്ള, സെക്രട്ടറി ശിശുപാലൻ നായർ, ചെയർമാൻ ശശിധരൻ നായർ എന്നിവർ ചേർന്ന് പ്രകാശനം നിർവഹിച്ചു.

മുൻ ചെയർമാൻ രവീന്ദ്രൻ നായർ, അക്കോമഡേഷൻ കമ്മിറ്റി കൺവീനർ ശരത് കുമാർ, ട്രസ്റ്റ് ബോർഡ് അംഗം വിജയകുമാർ, മാതൃഭൂമി സീനിയർ ന്യൂസ് എഡിറ്റർ ബി.രമേഷ് കുമാർ, യൂണിറ്റ് മാനേജർ ആർ. മുരളി എന്നിവർ പങ്കെടുത്തു.

ക്ഷേത്രത്തിൽ സജ്ജീകരിച്ചിട്ടുള്ള മാതൃഭൂമി സ്റ്റാളിലും മാതൃഭൂമി പത്ര ഏജന്റുമാരിലും ബുക്‌സ്റ്റാളിലുംനിന്ന്‌ സപ്ലിമെന്റ് ലഭിക്കും.

content highlights: mathrubhumi attukalamma supplement released