വെഞ്ഞാറമൂട്: മാണിക്കോട് ശിവക്ഷേത്രത്തിലെ പത്തുദിവസം നീളുന്ന ഉത്സവത്തിന്റെ ഭാഗമായുള്ള കാർഷിക, വ്യാവസായിക മേള ഡി.കെ.മുരളി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ആദ്യ ടിക്കറ്റ് വിൽപ്പന കലാകൈരളി കലാഗ്രാമം അധ്യക്ഷൻ ഡി.സുനിൽ വാർഡഗം അൽസജീറിനു നൽകി നിർവഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് സുജിത്ത് എസ്.കുറുപ്പ്, ജില്ലാപ്പഞ്ചായത്തംഗം വൈ.വി.ശോഭകുമാർ, വാമദേവൻപിള്ള, ബിനു എസ്.നായർ, അജയകുമാർ, വയ്യേറ്റ് അനിൽ, മണിയൻപിള്ള, സുജിത്ത് മോഹൻ തുടങ്ങിയവർ സംസാരിച്ചു.

രണ്ടുമൈതാനങ്ങളിലായാണ് മേള നടക്കുന്നത്. ഇതിനൊപ്പം കാർണിവെലും ഫാന്റസി പാർക്കും പുഷ്പമേളയും ഒരുക്കിയിട്ടുണ്ട്.