പൂന്തുറ : ബീമാമാഹീൻ സ്കൂളിനുസമീപം വിദ്യാർഥികൾക്ക് കഞ്ചാവ് ചെറിയ പൊതികളാക്കി വിൽക്കാൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റുചെയ്തു. ബീമാപള്ളി സ്വദേശി മൊയ്ദീൻ അടിമ(55)യെ ആണ് പൂന്തുറ എസ്.ഐ. വിമലും സംഘവും അറസ്റ്റുചെയ്തത്. ഇയാളിൽനിന്ന് കഞ്ചാവുപൊതികൾ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. ഇയാൾക്കെതിരേ ജുവനൈൽ ജസ്റ്റിസ് പ്രകാരം കേസെടുത്ത്‌ റിമാൻഡു ചെയ്തു.