ആറ്റിങ്ങൽ: മതേതരമൂല്യങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ദേശീയപാതയിൽ അടൂർ പ്രകാശ് എം.പി.യുടെ നേതൃത്വത്തിൽ ലോങ്മാർച്ച്. വൻ ജനസാന്നിധ്യംകൊണ്ട് ശ്രദ്ധേയമായ മാർച്ച് ശനിയാഴ്ച രാവിലെ കല്ലമ്പലത്തുനിന്നുമാണ് തുടങ്ങിയത്. ഉച്ചയ്ക്ക് 12 മണിയോടെ ആറ്റിങ്ങലിലെത്തി. വിവിധ മണ്ഡലം-ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ നൂറുകണക്കിനാളുകൾ മാർച്ചിൽ പങ്കെടുത്തു.

വിവിധയിടങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ ലോങ്മാർച്ചിന്‌ സ്വീകരണമൊരുക്കി.

ലോങ്മാർച്ച്‌ കാരണം ദേശീയപാതയിൽ പലയിടത്തും ഗതാഗതക്കുരുക്കുണ്ടായി. ഗതാഗതം നിയന്ത്രിക്കാൻ പോലീസുണ്ടായിരുന്നില്ല.

Content Highlight: Long March in National Highway