കുലശേഖരം: കുലശേഖരത്തുനിന്ന് കുളച്ചലിലേക്കു പോയ തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസ് നിയന്ത്രണംവിട്ട് സ്വകാര്യ ആശുപത്രിയുടെ മതിലിൽ ഇടിച്ചുനിന്നു. വെള്ളിയാഴ്ച രാവിലെ 10.30-ഓടെയാണ് അപകടം ഉണ്ടായത്.
കുലശേഖരം ചന്തയ്ക്കടുത്ത് റോഡിനുസമീപം നിർത്തിയിരുന്ന ആംബുലൻസിൽ ഇടിച്ച ബസ് രണ്ട് വൈദ്യതത്തൂണുകളും തകർത്താണ് മതിലിൽ ഇടിച്ചുനിന്നത്. ബസിൽ യാത്രചെയ്ത ഗർഭിണി ഉൾപ്പടെ 10 പേർക്ക് പരിക്കേറ്റു.