വെഞ്ഞാറമൂട്: പുല്ലമ്പാറ പാടശേഖരത്തിൽ ജില്ലാ പഞ്ചായത്തിന്റെ കേദാരം കൃഷി പദ്ധതിക്കു തുടക്കമായി. പാടശേഖരസമിതിയാണ് കൃഷി നടത്തുന്നത്.

15 ഏക്കർ വയലിലാണ് കൃഷി നടത്തുന്നത്. ഞാറ് നട്ടുകൊണ്ട് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് വി.കെ.മധു ഉദ്ഘാടനം ചെയ്തു.

30 കർഷകർ ഇവിടെ കൃഷി നടത്താനുണ്ട്. പുല്ലമ്പാറ പഞ്ചായത്തും വാമനപുരം ബ്ലോക്കും സഹായം ചെയ്യും. പുല്ലമ്പാറ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് അസീനാബീവി അധ്യക്ഷയായി. രാധാകൃഷ്ണൻനായർ, മുത്തിപ്പാറ ശ്രീകണ്ഠൻനായർ, വൈ.വി.ശോഭകുമാർ, രാധാവിജയൻ, യമുന, വിജയകുമാരൻനായർ, ശശിധരൻനായർ, രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Content Highlight: kedaram Farming started in Venjaramoodu