കാട്ടാക്കട : കള്ളിക്കാട് പഞ്ചായത്തിൽ സമ്പർക്കത്തിലൂടെ അഞ്ചുപേർക്കുകൂടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചതോടെ കള്ളിക്കാട് ഗ്രാമപ്പഞ്ചായത്ത് അടച്ചിടാൻ തീരുമാനിച്ചു. ബുധനാഴ്ച സി.കെ.ഹരീന്ദ്രൻ എം.എൽ.എ.യുടെ അധ്യക്ഷതയിൽ റവന്യൂ, പോലീസ്, പഞ്ചായത്ത് അധികൃതരുടെ യോഗത്തിന്റെ തീരുമാനത്തെ തുടർന്ന് ജില്ലാ ഭരണകൂടമാണ് ലോക്ഡൗൺ തീരുമാനിച്ചത്.