കാട്ടാക്കട : ഗാന്ധിദർശൻ യുവജനസമിതി കള്ളിക്കാട് മേഖലയും ഫീനിക്സ് വാരിയേഴ്സ് ക്ലബ്ബും കിള്ളി അമ്മ ഹോമിയോപ്പതിക് ക്ലിനിക്കും സംയുക്തമായി ഹോമിയോ പ്രതിരോധമരുന്ന് വിതരണം നടത്തി. ഗാന്ധിദർശൻ യുവജന സമിതി പാറശ്ശാല മണ്ഡലം പ്രസിഡന്റ് അലക്സ് ജെയിംസ്, ഗാന്ധിദർശൻ യുവജന സമിതി കള്ളിക്കാട് മേഖല പ്രസിഡന്റ് സനൽ കള്ളിക്കാട് തുടങ്ങിയവർ നേതൃത്വം നൽകി.

വിതുര : ഉരുളുകുന്ന് റസിഡൻറ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഫ്രാറ്റിന്റെ സഹകരണത്തോടെ അസോസിയേഷൻ പരിധിയിൽപ്പെട്ട എല്ലാ വീടുകളിലും ഹോമിയോ പ്രതിരോധമരുന്ന് വിതരണംചെയ്തു. പ്രസിഡൻറ് ഉമേഷ് യു.ജെ., സെക്രട്ടറി അജയൻ, ഷിഹാബ്, പദ്മനാഭൻ, ശശി, മഹേഷ്, രാഹുൽ, കണ്ണൻ, അപ്പു എന്നിവർ നേതൃത്വം നൽകി.