കാട്ടാക്കട : പേഴ്സണൽ സ്റ്റാഫംഗങ്ങളിൽ ഒരാൾക്ക് കോവിഡ്-19 സ്ഥിരീകരിച്ചതോടെ ഐ.ബി.സതീഷ് എം.എൽ.എ. ക്വാറന്റീനിൽ പ്രവേശിച്ചു.

ജൂലായ് 16നാണ് ഈ ജീവനക്കാരന്റെ സുഹൃത്തിനു രോഗം സ്ഥിരീകരിച്ചത്. സുഹൃത്തിന്റെ പ്രൈമറി കോണ്ടാക്ട് പട്ടികയിൽ ഉണ്ടായിരുന്ന ജീവനക്കാരന് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചു. ഇതോടെയാണ് എം.എൽ.എ. 14 ദിവസത്തെ ക്വാറന്റീനിൽ പോയത്.