കാട്ടാക്കട : കാട്ടാക്കട നിയമസഭാ മണ്ഡലത്തിൽ എല്ലാ പഞ്ചായത്തുകളിലും കോവിഡ് 19 സ്ഥിരീകരിച്ചതിനാൽ ഫസ്റ്റ് ലൈൻ ചികിത്സാകേന്ദ്രങ്ങൾ തുടങ്ങാൻ തീരുമാനം. ഐ.ബി.സതീഷ് എം.എൽ.എ.യുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, റവന്യൂ ഉദ്യോഗസ്ഥർ, മെഡിക്കൽ ഓഫീസർമാർ എന്നിവരുടെ യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. കൂടാതെ എല്ലാ പഞ്ചായത്തിലും തുടർച്ചയായി അണുനശീകരണത്തിന് സംവിധാനമേർപ്പെടുത്തും. സ്രവപരിശോധനകളുടെ എണ്ണം കൂട്ടും. ഇതിനായി ആമച്ചൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ എല്ലാ ദിവസവും രാവിലെ ഒൻപതുമുതൽ അഞ്ചുവരെ പരിശോധനയുണ്ടാകും.