കാട്ടാക്കട : ആമച്ചൽ സഹകരണ ബാങ്കിന്റെ പ്രഭാത-സായാഹ്ന ശാഖ തുറന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്‌ഘാടനം ചെയ്തു. ഐ.ബി.സതീഷ് എം.എൽ.എ. അധ്യക്ഷനായി. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതകുമാരി, കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് എസ്.അജിത, ബ്ലോക്ക് പഞ്ചായത്തംഗം ജി.സ്റ്റീഫൻ, സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ സുരേഷ് കുമാർ, ബാങ്ക് പ്രസിഡന്റ് എസ്.വി.പ്രേമകുമാരൻ നായർ, വൈസ് പ്രസിഡന്റ് സി.സുരേഷ് തുടങ്ങിയവർ സംസാരിച്ചു.