കാട്ടാക്കട : കൊല്ലോട് മൈലേക്കോണം അക്ഷരശ്രീ ഗ്രന്ഥശാലയുടെ മന്ദിരം തുറക്കുന്നു. വ്യാഴാഴ്ച വൈകീട്ട് 3.30-ന് ജില്ലാപ്പഞ്ചായത്തംഗം അൻസജിത റസൽ, ഭൂമി വാങ്ങിനൽകിയ ജേക്കബ് കുര്യൻ എന്നിവർ ചേർന്ന് ഉദ്‌ഘാടനം ചെയ്യും. ഗ്രന്ഥശാലാ പ്രസിഡന്റ് സി.വേണു അധ്യക്ഷനാകും. ജില്ലാപ്പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് മന്ദിരം പൂർത്തിയാക്കിയത്.