കാട്ടാക്കട : നിയന്ത്രണംവിട്ട പിക്കപ്പ് ലോറി റോഡരികിലെ കലുങ്കിൽ ഇടിച്ചുമറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു.

കാട്ടാക്കട- നെയ്യാറ്റിൻകര റോഡിൽ അഞ്ചുതെങ്ങിൻമൂട് പെട്രോൾ പമ്പിന് സമീപമാണ് ഞായറാഴ്ച ഉച്ചയോടെ അപകടം നടന്നത്

. പരിക്കേറ്റ കള്ളിക്കാട് സ്വദേശി സന്തോഷി(32) നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഓട്ടത്തിനിടെ വണ്ടിയുടെ ആക്സിൽ ഒടിഞ്ഞപ്പോൾ നിയന്ത്രണംവിട്ട് കൈവരിയിൽ ഇടിച്ചുമറിയുകയിരുന്നു.

നാട്ടുകാർ ചേർന്നാണ് ഡ്രൈവറെ വാഹനത്തിൽ നിന്നും പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്.