കാട്ടാക്കട : കാട്ടാക്കടയിലെ ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷന് പുതിയ കെട്ടിടം പണിയുന്നു. മൂന്ന് നിലകളായി 12,500 ചതുരശ്രയടിയുള്ള കെട്ടിടത്തിനായി രണ്ടുകോടി 31 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഐ.ബി.സതീഷ് എം.എൽ.എ. അറിയിച്ചു.

താഴത്തെ നിലയിൽ ജീവനക്കാരുടെ താമസസ്ഥലം, ഒന്നാം നിലയിൽ ഓഫീസ്, വാഹനങ്ങളുടെ പാർക്കിങ്, രണ്ടാം നിലയിൽ ജീവനക്കാരുടെ വിശ്രമമുറികൾ എന്നിങ്ങനെയാണ് കെട്ടിടം രൂപകല്പന ചെയ്തിട്ടുള്ളത്.