കാട്ടാക്കട : സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ച പൂവച്ചൽ പഞ്ചായത്തിൽ ആദ്യത്തെ ആന്റിജൻ പരിശോധനയിൽ പോസിറ്റീവ് ആയവരുടെ പ്രൈമറി, സെക്കൻഡറി സമ്പർക്കപ്പട്ടികയിൽ വരുന്നവരുടെ സ്രവപരിശോധന വീണ്ടും തുടങ്ങി. ശനിയാഴ്ച 50 പേരുടെ പി.സി.ആർ. പരിശോധനയാണ് നടന്നത്. ഇവരുടെ ഫലം മൂന്നുദിവസത്തിനകം വരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.രാമചന്ദ്രൻ പറഞ്ഞു.

ഞായറാഴ്ചയും പരിശോധന തുടരും. കോവിഡ് സ്ഥിരീകരിച്ച കുഴയ്ക്കാട് വാർഡിലെ ആലമുക്ക് വള്ളിപ്പാറയിലെ യുവാവിന്റെ സമ്പർക്ക പ്പട്ടികയിലുണ്ടായിരുന്ന 12 പേരുമായി സമ്പർക്കത്തിൽ ആയവരുടെ പരിശോധനയാണ് തുടരുന്നത്.

നേരത്തെ നടത്തിയ പരിശോധകളിൽ 110 പേരുടെ ഫലം നെഗറ്റീവ് ആയിരുന്നു.

പരിശോധന നടത്താനുള്ള കാലതാമസവും, ഫലം വരുന്നത് വൈകുന്നതും ആശങ്ക ഉണ്ടാക്കുന്നതായി കോൺഗ്രസ് പൂവച്ചൽ മണ്ഡലം കമ്മിറ്റി ആരോപിച്ചു.

കൂടുതൽ പരിശോധനകൾ നടത്താൻ അധികൃതർ തയ്യാറാവണമെന്നും ആവശ്യപ്പെട്ടു.