കാട്ടാക്കട : വീരണകാവ് സഹകരണ ബാങ്കിന്റെ തേമ്പാമൂട് ബ്രാഞ്ച് തുറന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ വീഡിയോ കോൺഫറൻസിലൂടെ ശാഖ ഉദ്‌ഘാടനം ചെയ്തു.

ബാങ്ക് പ്രസിഡന്റ് കെ.ഗിരി അധ്യക്ഷനായി. എം.എൽ.എ.മാരായ കെ.എസ്.ശബരീനാഥൻ, ഐ.ബി.സതീഷ്, വെള്ളനാട് ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷൻ ജി.സ്റ്റീഫൻ, പഞ്ചായത്തംഗങ്ങളായ പി.മണികണ്ഠൻ, ബാങ്ക് സെക്രട്ടറി എസ്.അജിതകുമാരി, ഡയറക്ടർ ബോർഡംഗം എസ്.വിജയദാസ് തുടങ്ങിയവർ സംസാരിച്ചു.