കാട്ടാക്കട : വീരണകാവ് സഹകരണ ബാങ്കിന്റെ തേവൻകോട്-തേമ്പാമൂട് ബ്രാഞ്ചിന്റെയും മന്ദിരത്തിന്റെയും ഉദ്‌ഘാടനം വെള്ളിയാഴ്ച നടക്കും.

വെള്ളിയാഴ്ച രാവിലെ 11-ന് തേമ്പാമൂട്ടിൽ ചേരുന്ന യോഗത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്യും.

ബാങ്ക് പ്രസിഡന്റ് കെ.ഗിരി അധ്യക്ഷനാകും. എം.എൽ.എ.മാരായ കെ.എസ്.ശബരീനാഥൻ, ഐ.ബി.സതീഷ്, ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കാട്ടാക്കട ശശി തുടങ്ങിയവർ പങ്കെടുക്കും.