കാട്ടാക്കട : സമീപത്തെ പഞ്ചായത്തുകളിലും കാട്ടാക്കട ചന്തയ്ക്ക് മുന്നിലെ വഴിയോര കച്ചവടക്കാർക്കും കോവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തിൽ മുൻകരുതലെടുക്കാൻ കാട്ടാക്കട പഞ്ചായത്ത് തീരുമാനിച്ചു. ഐ.ബി.സതീഷ് എം.എൽ.എ. യുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം.

ബുധനാഴ്ച മുതൽ കടുത്ത നിയന്ത്രണങ്ങളാണ് പഞ്ചായത്തിൽ നടപ്പാക്കുന്നത്. ഇത് സംബന്ധിച്ച് വ്യാപാരി സംഘടനകളുമായി ധാരണയായതായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്.അജിത അറിയിച്ചു. വഴിയോരക്കച്ചവടം തത്കാലം അനുവദിക്കില്ല. വഴിയോരക്കച്ചവടക്കാർക്ക് കോവിഡ് പരിശോധന നടത്തും.

പഞ്ചായത്താകെ വീണ്ടും അണുവിമുക്തമാക്കും. കോവിഡ് പ്രതിരോധ വോളന്റിയർമാരെ നിയോഗിക്കുകയും ബോധവത്‌കരണം നടത്തുകയും ചെയ്യും. റോഡുകളുടെ ഒരു വശത്ത് മാത്രമേ പാർക്കിങ് അനുവദിക്കൂ. തീരുമാനങ്ങൾ നടപ്പിലാക്കുന്നത് ഉറപ്പാക്കാൻ പോലീസ്, റവന്യു, പഞ്ചായത്ത് എന്നിവരുടെ സംയുക്തസംഘം പരിശോധന നടത്തും. എന്നുവരെയാണ് നിയന്ത്രണങ്ങൾ എന്ന് വ്യക്തമാക്കിയിട്ടില്ല. നിയന്ത്രണം ഇങ്ങനെകടകൾ

ഹോട്ടലുകൾ

ശനിയാഴ്ച

ഞായറാഴ്ച- രാവിലെ 9 മുതൽ വൈകീട്ട് 5 വരെ തുറക്കും

- രാവിലെ 9 മുതൽ വൈകീട്ട് 8വരെ

- അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം തുറക്കാം

- പൂർണ അടച്ചിടൽ