കാട്ടാക്കട : കാട്ടാക്കട പഞ്ചായത്തിലെ കിള്ളി മുഴവൻകോട് തൊണ്ടിത്തറ ഏലാ വീണ്ടും കതിരണിയുന്നു. 30 വർഷത്തോളമായി തരിശുകിടന്ന ഇവിടത്തെ 82 സെൻറ് സ്ഥലമാണ് ആഴ്ചകളുടെ അധ്വാനത്തിലൂടെ നെൽക്കൃഷിക്കായി ഒരുക്കിയെടുത്ത് കഴിഞ്ഞ ദിവസം ഞാറുനട്ടത്.

ബി.ജെ.പി. കിള്ളി വാർഡ് കമ്മിറ്റി കൃഷിക്ക് സഹായങ്ങൾ ലഭ്യമാക്കി. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗവും സി.പി.എം. ഏരിയാ സെക്രട്ടറിയുമായ ജി.സ്റ്റീഫൻ, കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് അജിത, ബി.ജെ.പി. മേഖലാ സെക്രട്ടറി മുക്കംപാലമൂട് ബിജു എന്നിവരും കർഷകർക്കൊപ്പം ഞാറുനടാൻ എത്തി.