കാട്ടാക്കട : ബി.ജെ.പി. വീരണകാവ് മേഖലാ സമിതി ധർണ സംഘടിപ്പിച്ചു. അരുവിക്കര മണ്ഡലം പ്രസിഡന്റ് മുളയറ രതീഷ് ഉദ്‌ഘാടനം ചെയ്തു.

പൂവച്ചൽ പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിയും സ്വജനപക്ഷപാതവും കാരണം ഭരണം സ്തംഭിച്ചതായും കാട്ടാക്കട കള്ളിക്കാട് റോഡിന്റെ ദയനീയാവസ്ഥ പരിഹരിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.

മേഖലാ പ്രസിഡൻറ് സുനിൽ കുമാർ അധ്യക്ഷനായി. അരുവിക്കര മണ്ഡലം ജനറൽ സെക്രട്ടറി ജ്യോതികുമാർ, സുദർശനൻ, മേഖലാ ജനറൽ സെക്രട്ടറി അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു.