കാട്ടാക്കട : പൂവച്ചലിലെ അന്തരിച്ച പൊതുപ്രവർത്തകൻ ഡോ. രാജേന്ദ്രന്റെ മരണാനന്തരച്ചടങ്ങുകൾ ലളിതമാക്കി തുക ബന്ധുക്കൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. ചടങ്ങുകൾക്കായി മാറ്റിവെച്ച തുകയായ 30,000 രൂപയാണ് ഭാര്യ പി.ശാനി, മക്കളായ സിദ്ധാർഥ്‌, ഗൗതം എന്നിവർ ചേർന്ന് ഐ.ബി.സതീഷ് എം.എൽ.എ.യ്ക്ക് കൈമാറിയത്. 18-നാണ് പൂവച്ചൽ മുളമൂട് മോഹൻ ക്ലിനിക് നടത്തിയിരുന്ന ഡോ.രാജേന്ദ്രൻ അന്തരിച്ചത്. തുക ലഭിച്ച വിവരം മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ അറിയിക്കുകയും ചെയ്തു.