കാട്ടാക്കട : സുഭിക്ഷ കേരളം പദ്ധതിയിൽ കിള്ളി എസ്.സി./എസ്.ടി. സർവീസ് സഹകരണബാങ്ക് (കിപ്പ് സ്‌കോ) നടപ്പിലാക്കുന്ന കിസാൻ സുരക്ഷാപരിപാടിയുടെ ഭാഗമായി പഴം, പച്ചക്കറി, കിഴങ്ങ് വർഗകൃഷിയുടെ ഉദ്ഘാടനം കൃഷി ഓഫീസർ ബീന എം.പി. നിർവഹിച്ചു.

വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജി.സ്റ്റീഫൻ, കാട്ടാക്കട സുബ്രഹ്മണ്യം, ബാങ്ക് പ്രസിഡന്റ് ജി.ശശികുമാർ, എസ്.വിജയകുമാർ, ജി. സുരേഷ്‌കുമാർ, എം.അംബിക, സെക്രട്ടറി കുമാരി സച്ചു എ.വി. എന്നിവർ സംബന്ധിച്ചു.