കാട്ടാക്കട : കാട്ടാക്കട പി.ആർ. വില്യം ഹയർസെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ്. യൂണിറ്റ് ഓൺലൈൻ പഠനസൗകര്യം ഇല്ലാത്ത വിദ്യാർഥികൾക്ക് ടി.വി. നൽകി. കാട്ടാക്കട പോലീസ് ഇൻസ്പെക്ടർ ഡി.ബിജുകുമാർ വിതരണം നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് എസ്.രാജേന്ദ്രൻ അധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ. സുജിത ജാസ്മിൻ, പ്രഥമാധ്യാപിക ഗിൽഡ, എൻ.എസ്.എസ്. പ്രോഗ്രാം കോ-ഓർഡിനേറ്റർ രാജി എസ്.വി., വൈസ് പ്രസിഡന്റ് ശാലിനി, ലീഡർ നിരഞ്ജന ജയൻ എന്നിവർ പങ്കെടുത്തു.