കാട്ടാക്കട : വന്യമൃഗങ്ങളിൽനിന്നു കർഷകരെ രക്ഷിക്കണമെന്ന ആവശ്യവുമായി ഐക്യ കർഷകസംഘം അരുവിക്കര മണ്ഡലം കമ്മിറ്റി കുറ്റിച്ചൽ പരുത്തിപ്പള്ളി വനം ഓഫീസിനു മുന്നിൽ ധർണ നടത്തി.

ആർ.എസ്.പി. ദേശീയ സമിതിയംഗം കെ.എസ്.സനൽകുമാർ ഉദ്‌ഘാടനം ചെയ്തു.

വന്യമൃഗശല്യം കാരണം നിരവധി കർഷകർ കൃഷി ഉപേക്ഷിച്ചതായും സർക്കാർ കർഷകരെ അവഗണിക്കുന്നതായും സമരക്കാർ ആരോപിച്ചു. സംഘം പ്രസിഡന്റ് അബുസാലി അധ്യക്ഷനായി.

ജില്ലാ പ്രസിഡന്റ് സുധീർ, സെക്രട്ടറി പേട്ട സജീവ്, കോട്ടൂർ സജൻ, ഇറവൂർ പ്രസന്നകുമാർ, വിനോബ താഹ, കെ.എസ്.അജേഷ് തുടങ്ങിയവർ സംസാരിച്ചു.