കാട്ടാക്കട : മത്സരപരിശീലന കേന്ദ്രങ്ങളിൽ പഠനം മുടങ്ങിയ ഉദ്യോഗാർഥികൾക്കായി കാട്ടാക്കട താലൂക്ക് ലൈബ്രറി കൗൺസിൽ സൗജന്യ ഓൺലൈൻ ക്ലാസ്‌മുറി ഒരുക്കി. ഐ.ബി.സതീഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ഗിരി അധ്യക്ഷനായി. കൗൺസിൽ സംസ്ഥാന സമിതിയംഗം വാസുദേവൻനായർ, ജില്ലാ കൗൺസിൽ അംഗം രാമകൃഷ്ണപിള്ള, താലൂക്ക് സെക്രട്ടറി രാജഗോപാൽ തുടങ്ങിയവർ സംസാരിച്ചു. ഫോൺ: 9946004232.