കാട്ടാക്കട : പൂവച്ചൽ ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർഥികൾക്കായി ടി.വി.കൾ കൈമാറി. സ്‌കൂൾ പി.ടി.എ.യിലെ ഒരുവിഭാഗം അംഗങ്ങൾ ചേർന്നാണ് അഞ്ച് ടി.വി.കൾ വാങ്ങി നൽകിയത്. പഞ്ചായത്ത് പ്രസിഡൻറ്‌ കെ.രാമചന്ദ്രൻ പ്രഥമാധ്യാപകൻ അബ്ദുൽ നാസറിന് ടി.വി.കൾ കൈമാറി. എസ്.എം.സി. വൈസ് ചെയർമാൻ ഹബീബ് അധ്യക്ഷനായി.