കാട്ടാക്കട : വീരണകാവ് വെൽഫെയർ സഹകരണ സംഘം ജീവനക്കാരും ഭരണസമിതിയും ചേർന്ന് മൂന്ന് കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് ടി.വി. നൽകി. സംഘം പരിധിയിലെ സ്‌കൂളുകളിൽ പഠിക്കുന്ന മൂന്നു കുട്ടികൾക്കാണ് പഠന സംവിധാനം ഒരുക്കിയത്. പൂവച്ചൽ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി.മണികണ്ഠൻ ടി.വി. വിതരണം ചെയ്തു. സംഘം പ്രസിഡന്റ് ഡി.ലാൽ അധ്യക്ഷനായി. വാർഡംഗം കെ.ശ്രീകണ്ഠൻ, സംഘം സെക്രട്ടറി ശാലിനി, കട്ടയ്‌ക്കോ‌ട് തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു.