കാട്ടാക്കട : ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് കോട്ടൂർ വനത്തിലെ ആദിവാസി കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യമൊരുക്കി. ആയിരംകാൽ, ആമല എന്നിവിടങ്ങളിലാണ് കുറ്റിച്ചൽ പഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സഹകരണത്തോടെ ശിശുരോഗ വിദഗ്ദ്ധരുടെ സംഘടന ടി.വി.യും ഡിഷ് കണക്ഷനും എത്തിച്ചത്. ആറുമാസത്തേക്കുള്ള വരിസംഖ്യയും അടച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ജി.മണികണ്ഠൻ ഉദ്‌ഘാടനം ചെയ്തു.

മെഡിക്കൽ ഓഫീസർ ഡോ. ജോയി ജോൺ, ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് ശാഖാ പ്രസിഡന്റ് ഡോ. പി.ബെന്നറ്റ് സൈലം, ഡോ. റിയാസ്, ഡോ. പ്രിയ ശ്രീനിവാസൻ, ഡോ. അഞ്ചു കൺമണി, വാർഡംഗം രമേശ്, ഊരുമൂപ്പൻ കുഞ്ഞിരാമൻ കാണി തുടങ്ങിയവർ പങ്കെടുത്തു.