കാട്ടാക്കട : വില്ലേജ് ഓഫീസർമാരുടെ ശമ്പളം കുറച്ച സർക്കാർ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് എൻ.ജി.ഒ. സംഘിന്റെ നേതൃത്വത്തിൽ കാട്ടാക്കട താലൂക്ക് ഓഫീസിനു മുന്നിൽ ധർണ നടത്തി. ജില്ലാ പ്രസിഡന്റ് പ്രദീപ് പുള്ളിതല ഉദ്‌ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പാക്കോട് ബിജു, ട്രഷറർ ആർ.എസ്.രതീഷ് കുമാർ, ബ്രാഞ്ച് പ്രസിഡന്റ് ബിജുകുമാർ, ജില്ലാ കമ്മിറ്റിയംഗം വിനോദ്, ദിലീപ് കുമാർ, സുനീത്‌ തുടങ്ങിയവർ സംസാരിച്ചു.